സാമൂഹിക പങ്കാളിത്തം 

മുല്ലശ്ശേരി കനാൽ പരിസരവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങളും ചിന്തകളും കഥകളും പങ്കുവയ്ക്കുവാൻ കൊച്ചി നിവാസികളെ ഞങ്ങൾ ക്ഷണിക്കുന്നു. ഇതെല്ലം മത്സരാർത്ഥികൾക്ക് അവരുടെ നഗര വികസന പദ്ധതി ആവിഷ്ക്കരിക്കുന്നതിനു പ്രചോദനമാവാൻ ഉപകരിക്കുംവിധം ലഭ്യമാകുന്നതാണ്.കൊച്ചി നഗരത്തിനായി ഒരു നല്ല ഭാവി നിർമ്മിക്കുവാൻ കൂട്ടായ പ്രവർത്തനങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു!

Design Submissions are open for participants from 9:00 hours on 7th August 2020, till 23:59 hours on 9th August 2020.

Looking for team mates to collaborate with?

Click here to join our facebook group and network with potential team mates.

Dear Competition Participants. 

Please refer to the pdf below for the final list of teams who qualify after review for the shortlisting round.

All registered participants have been notified whether or not they qualify on the registered email address entered under Stream 1 of the registration form. 

Additional data package along with technical site details have been shared with all qualified participants on their respective registered email addresses on the 29th of June 2020

Overview

കൊച്ചി മുനിസിപ്പൽ കോർപറേഷനും (KMC) ജർമൻ ഇൻറ്റർനാഷണൽ കോ-ഓപറേഷനും (GIZ) സംയുക്തമായി അർബൻ ഡിസൈൻ, ആർക്കിടെക്ചർ, ലാൻഡ്‌സ്‌കേപ്പ്‌ ആർക്കിടെക്ചർ, രംഗങ്ങളിലെ സർഗാത്മകമായ എല്ലാ മനസ്സുകളെയും; പരിസ്ഥിതി, സാമൂഹ്യ ശാസ്ത്ര വിദഗ്ദരേയും എൻ്റെ കൊച്ചിയുടെ അടുത്ത  ഘട്ടത്തിലേക്ക് - എൻ്റെ കൊച്ചി മത്സരത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. 

എൻ്റെ കൊച്ചി മത്സരം സംയുക്തമായി "ഭാവിയുടെ കൊച്ചിയെ രൂപകൽപന ചെയ്യൂ” എന്ന ആശയം മുൻനിർത്തി നടക്കുന്ന ഒരു ദേശീയ തലത്തിലുള്ള അർബൻ ഡിസൈൻ മത്സരമാണ്. കൊച്ചി നഗരത്തിൻ്റെ സുസ്ഥിര വികസനത്തിനായി കൂട്ടായി ഒരു സംയോജിത നാഗരിക പദ്ധതി ആവിഷ്കരിക്കുന്നതും അത് സുഗമമായി നടപ്പിലാകുന്നത് ഉറപ്പ് വരുത്തുന്നതുമാണ് അതിൻ്റെ ലക്ഷ്യങ്ങൾ.

PAST EVENTS >

സൈറ്റിനെക്കുറിച്ച്

ഡിസൈൻ മത്സരം പ്രധാനമായി എറണാകുളം നഗരപ്രാന്തത്തിൽ സ്ഥിതി ചെയ്യുന്ന, കൊച്ചി നഗരത്തിൻ്റെ  വ്യാവസായിക കേന്ദ്രത്തിൻ്റെ ഭാഗംകൂടിയായ മുല്ലശ്ശേരി കനാലും അതിൻ്റെ പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ചരിത്രപരമായി, കൊച്ചിയുടെ പടിഞ്ഞാറുള്ള കായലിനെ കിഴക്കുള്ള പേരണ്ടൂർ കനാലുമായി ബന്ധിപ്പിക്കുന്ന ഇൻലൻഡ് സഞ്ചാര പാതയായിരുന്നു മുല്ലശ്ശേരി കനാൽ.

കാലക്രമത്തിൽ, കരമാർഗ്ഗം സഞ്ചാര പാതകൾ വളർന്നതോടെ റോഡുകൾ കേന്ദ്രീകരിച്ചു നഗരം വികസിച്ചതിനാൽ, കനാലിൻ്റെ പ്രഥമ പ്രയോജനം പഴങ്കഥയായി. അതോടുകൂടി കനാൽ പരിസരം പലപ്പോഴായി കയ്യേറപ്പെട്ടതായ് കാണാം. കനാലിൻ്റെ യഥാർത്ഥ നീളം 1.3 കിലോമീറ്റർ ആണെങ്കിലും, അതിൽ പകുതിയോളം കോൺക്രീറ്റ് സ്ലാബുകൾകൊണ്ട്  മൂടപ്പെട്ട നിലയിലാണിപ്പോൾ. ഈ സ്ലാബുകളക്ക് മുകളിലുള്ള സ്ഥലം പാർക്കിങ്ങിനും കച്ചവടത്തിനുമൊക്കെ ഉപയോഗിച്ചുവരുന്നു. കാനലിൻ്റെ പാതയിൽ കിഴക്കുനിന്ന് പടിഞ്ഞാറേയ്ക്ക് പോകുമ്പോൾ ഭൂവുപയോഗരീതി മാറുന്നതും കാണാം. കിഴക്കേയറ്റത്ത് നാഗരാന്തരവും സംസ്ഥാനാന്തരവുമുള്ള യാത്രകൾക്ക് സൗകര്യമൊരുക്കുന്ന കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട് കോർപറേഷൻ (KSRTC) ബസ് സ്റ്റാൻഡ് നിൽക്കുന്നു. പടിഞ്ഞാറേ അറ്റത്ത്, കനാൽ കായലിൽ ചേരുന്ന സ്ഥലത്തു മറൈൻ ഡ്രൈവ് എന്ന് വിളിക്കുന്ന പൊതു വിശ്രമസ്ഥലമാണ്. അതിനോട് ചേർന്ന് ഫ്ലാറ്റ് സമുച്ചയങ്ങളും വ്യവസായ കേന്ദ്രങ്ങളുമുണ്ട്. കനാലിൻ്റെ തീരങ്ങളിൽ നഗരത്തിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും, പൈതൃക കേന്ദ്രങ്ങളും, പ്രധാനപ്പെട്ട വ്യവസായ വീഥികളും, വഴിയോര കച്ചവട കേന്ദ്രങ്ങളും ഗോഡൗണുകളും, നിയമാനുസൃതവും അല്ലാത്തതുമായ പലവിധ പാർപ്പിടങ്ങളും കാണാം.

മത്സരത്തിൽ പങ്കെടുക്കുവാനുള്ള യോഗ്യത 

പതിനെട്ട് വയസ്സിനു മുകളിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്കെല്ലാംതന്നെ വൈവിധ്യമുള്ള മേഖലകളിൽ പ്രാവീണ്യമുള്ളവരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ടീമുകളായി ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഒരു ടീമിൽ ചുരുങ്ങിയത് മൂന്ന് അംഗങ്ങൾ ഉണ്ടാവണം. ഒന്നാമത്തെ സ്ട്രീമിൽനിന്നും ഒരാളെങ്കിലും നിർബന്ധമായും ടീമിൽ ഉണ്ടാകേണ്ടതാണ്. കൂടാതെ വിഷയ വൈവിധ്യം ഉറപ്പാക്കുന്നതിന് രണ്ടും മൂന്നും  സ്ട്രീമുകളിൽ നിന്നും അംഗങ്ങൾ ഉണ്ടാകുന്നത് അഭികാമ്യമാണ്. ഇതുകൂടാതെയുള്ള മറ്റു ടീമംഗളുടെ യോഗ്യത സംബന്ധിച്ച് പ്രത്യേക നിബന്ധനകൾ ഇല്ല.

UDC_Kochi_design_brief_Eligibility Crite

* Stream 1 required​: Bachelors degree with min 6 years of work experience or Masters degree with min 3 years work experience. At least 1 member of the team has to hold a valid COA or ITPI registration

** Stream 2 & 3 recommended: Degree or work experience (min 2 years)

പ്രതീക്ഷിക്കുന്ന പരിണിതഫലങ്ങൾ 

  1. നൂതന നഗര മാതൃകയ്ക്ക് സർഗാത്മകമായ വികസന ആശയങ്ങൾ/പദ്ധതികൾ 

  2. കനാലിൻ്റെ  മുഴുവൻ വിസ്താരവും ഉൾപ്പെടുന്ന സമഗ്രമായ രൂപകല്പനാപദ്ധതിയും കുറഞ്ഞത് രണ്ടു സബ് സൈറ്റുകൾക്കുള്ള വിശദമായ രൂപകല്പനാപദ്ധതിയും.

  3.  ചിത്രങ്ങളടക്കമുള്ള (graphical representations) വിശദമായ, ഫലപ്രദമായ സ്ഥല അപഗ്രഥനം 

  4.  ജല-ഹരിത ഇൻഫ്രാസ്ട്രക്ചറിന്റെ (blue-green infrastructure) പുനരുജ്ജീവനത്തിനായുള്ള സ്പേഷ്യൽ ആശയങ്ങൾ

  5. സുസ്ഥിരമായ ദീർഘകാല, ഹ്രസ്വകാല അടിസ്ഥാനങ്ങളിലുള്ള രൂപകല്പനാപരമായ ഇടപെടലുകൾക്കുള്ള ഉപായങ്ങൾ, ഓരോ ഇടങ്ങൾക്കും സവിശേഷമായ പരിഹാരങ്ങളും

  6.  സമയക്രമം: ഘട്ടം തിരിച്ചുള്ള രൂപകല്പന സംബന്ധിച്ചുള്ള ഇടപെടലുകൾ നടപ്പിലാക്കുന്നതിനുള്ള ഉപായങ്ങൾ 

  7. തിരഞ്ഞെടുക്കപ്പെടുന്ന ടീമുകൾ അവരുടെ പദ്ധതികൾ നടപ്പിലാക്കാൻ പാകത്തിനുള്ള വിശദമായ പദ്ധതി രേഖയായി (Detailed Project Report- DPR) വിപുലീകരിക്കുവാൻ സന്നദ്ധരാവേണ്ടതാണ്.